Connect with us

Kerala

എംകെ രാഘവനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

Published

|

Last Updated

കോഴിക്കോട്: എംകെ രാഘവനെതിരെ സിപിഎം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. എല്‍ഡിഎഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി കണ്‍വീനറും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവുമായ പിഎ മുഹമ്മദ് റിയാസാണ് പരാതി നല്‍കിയിരിക്കുന്നത്.

എംകെ രാഘവന്‍ നടത്തിയ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തേയും നിയമ ലംഘനത്തേയുംപറ്റിയും പണമിടപാടുകളെക്കുറിച്ചും അന്വേഷിക്കണമെന്നാണ് പ്രധാനമായും പരാതിയിലെ ആവശ്യം. കള്ളപ്പണ ഇടപാടടക്കം എല്ലാം അന്വേഷിച്ച് നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിലുണ്ട്. 2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആകെ 53 ലക്ഷം രൂപയാണ് രാഘവന്‍ തിരഞ്ഞെടുപ്പ് ചിലവായി കാണിച്ചത്. എന്നാല്‍ സ്വകാര്യ ചാനല്‍ പ്രതിനിധിയോട് 20 കോടി രൂപ ചിലവായെന്ന് പറഞ്ഞതിലൂടെ പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയമുണ്ടെന്നും പരാതിയില്‍ പറയുന്നു.

Latest