Connect with us

Gulf

ഇന്തോ-യു എ ഇ ബന്ധത്തില്‍ പ്രധാന മുഹൂര്‍ത്തം

Published

|

Last Updated

അബുദാബി: ചരിത്രപരവും നീണ്ടു നില്‍ക്കുന്നതുമായ ഇന്തോ-യു എ ഇ ബന്ധത്തില്‍ പ്രധാന മുഹൂര്‍ത്തമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സായിദ് പുരസ്‌കാരമെന്നു എം എ യൂസുഫലി പ്രതികരിച്ചു. നരേന്ദ്ര മോദിയുടെ ആദ്യ യു എ ഇ സന്ദര്‍ശനം തൊട്ട് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ പ്രകടമാണ്. സായിദ് പുരസ്‌കാരം യു എ ഇയില്‍ ജീവിതോപാധി തേടി എത്തിയ ഇന്ത്യക്കാര്‍ക്കുള്ള അംഗീകാരമാണെന്നും യൂസുഫലി പറഞ്ഞു.
സായിദ് മെഡല്‍
അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ പ്രമുഖ പങ്കു വഹിക്കുന്ന രാഷ്ട്രനേതാക്കള്‍ക്ക് യു എ ഇ നല്‍കുന്ന ഉയര്‍ന്ന സിവിലിയന്‍ പുരസ്‌കാരമാണ് സായിദ് മെഡല്‍.
പുരസ്‌കാരം ലഭിച്ചവര്‍:
1995 ജനുവരി 23: നാരൂഹിടോ, ജപ്പാനിലെ രാജകുമാരന്‍
2003 നവംബര്‍ 27: സെപ് ബ്ലാറ്റര്‍ ഫിഫയുടെ എട്ടാമത്തെ പ്രസിഡന്റ്
2005 ജനുവരി 6: ഖത്വറിലെ രാജകുമാരന്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി
2005 ഫെബ്രുവരി 2: ബഹ്‌റൈന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ
2006 മാര്‍ച്ച് 13: കുവൈത്ത് അമീര്‍ ശൈഖ് സബഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്.
2007 ഓഗസ്റ്റ് 26: തുര്‍ക്ക്‌മെനിസ്ഥാന്‍ പ്രസിഡന്റ് ഗുര്‍ബാംഗുലി ബെര്‍ഡിമുഹൂദേവ്
2007 ജനുവരി 25: പാക്കിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ്
2007 സെപ്റ്റംബര്‍ 10: റഷ്യ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍
2010 നവംബര്‍ 25 : യുണൈറ്റഡ് കിങ്ഡത്തിലെ രാജകുമാരി എലിസബത്ത് രണ്ടാമന്‍
2009 ഫെബ്രുവരി 10: ലെബനന്‍ പ്രസിഡന്റ് മൈക്കിള്‍ സുലൈമാന്‍
2012 ജനുവരി 9: നെതര്‍ലാന്റ്‌സിലെ രാജ്ഞി ബിയാട്രിക്‌സ്
2015 മെയ് 6: മൊറോക്കോ രാജാവ്, മുഹമ്മദ് ആറാമന്‍.
2016 ഡിസംബര്‍ 3: സൗദി അറേബ്യ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സഊദ്
2018 ജൂലൈ 20: പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ പ്രസിഡന്റ്, ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ്
2018 ജൂലൈ 24: എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ്
2018 ജൂലൈ 24: എറിത്രിയ പ്രസിഡന്റ്, പ്രസിഡന്റ് ഇസൈസ് അഫ്വര്‍ക്കി
2019 ഏപ്രില്‍ 4: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Latest