Connect with us

Saudi Arabia

സഊദിക്ക് വീണ്ടും ഹൂത്തി ഡ്രോൺ  ആക്രമണം 

Published

|

Last Updated

റിയാദ് : സഊദി അറേബ്യക്ക്‌ നേരെ യമനിലെ വിമത വിഭാഗമായ ഹൂതികളുടെ ഡ്രോൺ ആക്രമണം. ഖമീസ് മുശൈത്തിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കിയാണ് ഡ്രോൺ ആക്രമണം നടന്നത്. സഊദി അതിർത്തിയിൽ പ്രവേശിച്ചതോടെ സഊദി പ്രതിരോധസേന ഡ്രോണുകൾ  ആകാശത്ത് തകർക്കുകയായിരുന്നു. രണ്ടു ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടന്നത്.
തകർത്ത ഡ്രോണിന്റെ  അവശിഷ്ടങ്ങൾ പതിച്ച് ഒരു കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ ചില വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ടെന്ന് സഖ്യ സേനാ വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു.