Connect with us

Kerala

റോഡ് ഷോക്കിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു; സഹായവുമായി രാഹുലും പ്രിയങ്കയും

Published

|

Last Updated

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോക്കിടെ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച ട്രക്കിന്റെ ബാരിക്കേഡ് തകര്‍ന്ന് അഞ്ച് പേര്‍ താഴേക്ക് വീഴുകയായിരുന്നു. ഇന്ത്യ അഹഡ് കേരള റിപ്പോര്‍ട്ടര്‍ റ്റിറ്റ്സന്‍ ഉമ്മന്‍, ന്യൂസ് 9 റിപ്പോര്‍ട്ടര്‍ സുപ്രിയ എന്നിവര്‍ക്ക് പരുക്കേറ്റു. റോഡ് ഷോ അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം.

അപകടം പറ്റിയ ഉടന്‍ തന്നെ രാഹുലും പ്രിയങ്കയും വാഹനത്തില്‍ നിന്നിറങ്ങി ഇവര്‍ക്ക് സമീപമെത്തി. പരുക്കേറ്റവര്‍ക്ക് വെള്ളം നല്‍കാനും ആംബുലന്‍സിലേക്ക് കയറ്റാനും സഹായഹസ്തവുമായി ഇരുവരും എത്തി. പരുക്കേറ്റ റ്റിറ്റ്‌സന്റെ ഷൂസ് എടുത്ത് ആംബുലന്‍സില്‍ എത്തിച്ചത് പ്രിയങ്കയാണ്. ഇതിനിടെ ഷൂസ് കൈയില്‍ നിന്ന് വീണപ്പോള്‍ പ്രിയങ്ക വീണ്ടും അതെടുക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

Latest