Connect with us

Gulf

ദുബൈയില്‍ 17,000 പേരെ ഉള്‍കൊള്ളുന്ന അറീന ഒരുങ്ങി

Published

|

Last Updated

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും അറീന സന്ദര്‍ശിക്കുന്നു

ദുബൈ: 17000 പേരെ ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള “അറീന” ദുബൈയില്‍ ഒരുങ്ങി. സിറ്റിവാക്കിലാണ് ദുബൈ അറീന എന്ന പേരിലുള്ള ബഹുതല ഹാള്‍ ഒരുങ്ങിയത്. ഇവിടെ കലാ സംഗീത പരിപാടികള്‍ക്ക് പുറമെ ബാസ്‌കറ്റ് ബോള്‍, ഹോക്കി തുടങ്ങിയ കായിക മത്സരങ്ങള്‍ക്കും സൗകര്യമുണ്ടാകും.

ദുബൈ അറീന യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

മധ്യപൗരസ്ത്യ ആഫ്രിക്കന്‍ മേഖലയിലെ വലിയ വേദിയാണിത്. അടിസ്ഥാന സൗകര്യ വികസനത്തിന് ഭരണകൂടം ഉയര്‍ന്ന പരിഗണന നല്‍കുന്നുണ്ടെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. അവ രാജ്യത്തിന്റെ വികസന പദ്ധതികളുടെ നെടുംതൂണാണ്. ദുബൈയെ ആഗോള തലത്തില്‍ ഉയര്‍ന്ന നിലവാരത്തില്‍ എത്തിക്കുന്നത് ഇത്തരം പദ്ധതികളാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

വിനോദ സഞ്ചാര മേഖലക്ക് ഊര്‍ജം പകരുന്ന ടൂറിസം വിഷന്‍ 2020യുടെ ഭാഗമാണ് ദുബൈ അറീന. 2025ഓടെ 2.5 കോടി വിനോദസഞ്ചാരികളെയാണ് ദുബൈ പ്രതീക്ഷിക്കുന്നത്. സഞ്ചാര, കുടുംബ വിനോദ രംഗത്ത് നാഴികക്കല്ലാണ് ദുബൈ അറീനയെന്ന് നിര്‍മാതാക്കളായ ദുബൈ ഹോള്‍ഡിംഗ് ചെയര്‍മാന്‍ അബ്ദുല്ല അല്‍ ഹബ്ബായി പറഞ്ഞു.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്