Connect with us

Education

അവധിക്കാലത്തെ വരവേൽക്കാൻ നോളജ് സിറ്റി

Published

|

Last Updated

നോളജ് സിറ്റി: വിദ്യാർഥി, വിദ്യാർഥിനികൾക്ക് അവധിക്കാലം മനോഹരവും ഓർമയുള്ളതുമാക്കാനായി നോളജ് സിറ്റി ഒരുങ്ങി. ഒമ്പത്, പത്ത്, പ്ലസ് വൺ , പ്ലസ് ടു വിദ്യാർഥി, വിദ്യാർഥിനികൾക്കാണ് ബഹുമുഖ പദ്ധതികളുമായി അവധിക്കാലം ആഘോഷമാക്കാൻ മർകസ് നോളജ് സിറ്റി തയ്യാറെടുത്തിരിക്കുന്നത്.

പ്രകൃതി രമണീയമായ സിറ്റിയിൽ കാലാവസ്ഥക്കനുയോജ്യമായ വിനോദം, ഉല്ലാസം, പഠനം, പരിശീലനം എല്ലാം ഒരുകുടക്കീഴിൽ സംഘടിപ്പിച്ചിട്ടുണ്ട്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, സി ഇ ഓ ഡോ. അബ്ദുസ്സലാം , ഡോ. ഉമറുൽ ഫാറൂഖ് സഖാഫി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യമാകും അവധിക്കാല പരിപാടികളിലെ പ്രധാന ആകർഷകം. ഒമ്പത്, പത്ത് ക്ലാസുകളിലെ ആൺകുട്ടികൾക്ക് ഈ മാസം നാല് മുതൽ ആറ് വരെയും പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിലെ ആൺകുട്ടികൾക്ക് ഈ മാസം 15 മുതൽ 17 വരെയുമാണ് പരിപാടികൾ.

ഒമ്പത് മുതൽ പ്ലസ്ടു വരെയുള്ള പെൺകുട്ടികൾക്ക് ഈമാസം നാല്, അഞ്ച് തിയ്യതികളിലുമായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക. താത്പര്യമുള്ളവർക്ക് www.shariactiy.com എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക് 9747708786, 6235391313.