Connect with us

Education

കിക്മയിൽ എം ബി എ സ്‌പോട്ട് അഡ്മിഷൻ

Published

|

Last Updated

പത്തനംതിട്ട: സംസ്ഥാന സഹകരണ യൂനിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം ബി എ (ഫുൾടൈം) 2019-21 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറൻമുള ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലുള്ള കോ-ഓപറേറ്റീവ് ട്രെയിനിംഗ് കോളജിൽ ഈ മാസം അഞ്ചിന് രാവിലെ 10 മുതൽ അഡ്മിഷൻ നടത്തും. കേരള സർവകലാശാലയുടെയും, എ ഐ സി ടി ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ് സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പും, എസ് സി /എസ് ടി വിദ്യാർഥികൾക്ക് സർക്കാർ, യൂനിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും.

അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഇതേവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവരം 8547618290, 9995302006 എന്നീ നമ്പരുകളിലും www.kicmakerala.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്.