Connect with us

Kerala

ട്രാന്‍സ്‌ജെന്‍ഡറിന്റെ മരണം കൊലപാതകം; കോഴിക്കോട് സ്വദേശി പോലീസ് കസ്റ്റഡിയില്‍

Published

|

Last Updated

കോഴിക്കോട് നഗരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് . കഴുത്തില്‍ സാരി മുറുക്കിയതിനെത്തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണമെന്നാണ് പോസ്‌റ്റോര്‍ട്ടത്തില്‍ കണ്ടെത്തിയതെന്ന് സൂചനയുണ്ട്. സംഭവത്തില്‍ കോഴിക്കോട് സ്വദേശി ഷബീറലിയെന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മറ്റ് ചിലരും പങ്കാളികളാണെന്ന് സംശയമുണ്ട്.

നേരത്തെ ഷൊര്‍ണൂരില്‍വെച്ചുണ്ടായ ചില പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അറിയുന്നത്. മൈസൂര്‍ സ്വദേശി ഷാലുവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം സാമൂഹിക നീതി വകുപ്പിന്റെ ഓഫീസിന് മുന്നില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തിങ്കളാഴ്ച രാവിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.

---- facebook comment plugin here -----

Latest