Connect with us

Kozhikode

കിഴക്കേ നടക്കാവില്‍ ബസുകള്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരുക്ക്

Published

|

Last Updated

കോഴിക്കോട്: കിഴക്കേ നടക്കാവില്‍ ബസുകള്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരുക്ക്. നഗരത്തില്‍ നിന്ന് നരിക്കുനിയിലേക്ക് വരുന്ന ലൈന്‍ ബസും വെള്ളിമാട്കുന്നില്‍ നഗരത്തിലേക്ക് വരുകയായിരുന്ന സിറ്റി ബസുമാണ് കൂട്ടിയിടിച്ചത്‌. ഇരു ബസിന്റെയും മുന്‍നിര സീറ്റുകളിലുണ്ടായിരുന്നവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍
പ്രവേശിപ്പിച്ചു.

ഉച്ചക്ക് 12.20ഓടെ കിഴക്കേ നടക്കാവ് കെ എസ് ആര്‍ ടി സി റീജ്യണല്‍ വര്‍ക്ക് ഷോപ്പിന് സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട സിറ്റി ബസ് സമീപത്തെ കടയിലേക്ക് ഇടിച്ച് കയറി. കടക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബൈക്കുകള്‍ തകര്‍ന്നു.
സിറ്റി ബസിന്റെ വലതുഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടത്തെ തുടര്‍ന്ന് നടക്കാവില്‍ ഗതാഗതം തടസ്സപ്പെട്ടു.

Latest