Connect with us

Sports

ഗാംഗുലി പറയുന്നു, ഇതാണ് ബോള്‍ ഓഫ് ദ ഐ പിഎല്‍ !

Published

|

Last Updated

റബാദയുടെ യോര്‍ക്കറില്‍ റസലിന്റെ വിക്കറ്റ് തെറിക്കുന്നു

ന്യൂഡല്‍ഹി: കൊല്‍ക്കത്തക്കെതിരെ സൂപ്പര്‍ ഓവറില്‍ ഡല്‍ഹിയുടെ കഗിസോ റബാദ എറിഞ്ഞതാണ് ബോള്‍ ഓഫ് ദ ഐ പി എല്‍ ! ഡല്‍ഹി കാപിറ്റല്‍സിന്റെ ഉപദേശകന്‍ സൗരവ് ഗാംഗുലിയാണ് ഐ പി എല്ലിലെ ഏറ്റവും മികച്ച പന്തിനെ കുറിച്ച് വാചാലനായത്. സൂപ്പര്‍ ഓവറില്‍ പതിനൊന്ന് റണ്‍സായിരുന്നു കൊല്‍ക്കത്തക്ക് ജയിക്കാനാവശ്യം. തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് ചെയ്യുന്ന ആന്ദ്രെ റസലിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ഇന്‍സ്വിംഗര്‍ യോര്‍ക്കര്‍ അക്ഷരാര്‍ഥത്തില്‍ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു.
മല്‍സരം ടൈ ആയതോടെയാണ് വിജയികളെ തീരുമാനിക്കാന്‍ സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 185 റണ്‍സെടുത്തപ്പോള്‍ കെകെആറിന്റെയും ഇന്നിംഗ്സ് ഇതേ സ്‌കോറില്‍ അവസാനിക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ഒരു വിക്കറ്റിന് 10 റണ്‍സാണ് നേടിയത്. മറുപടിയില്‍ വെറും ഏഴു റണ്‍സെടുക്കാനേ ഡല്‍ഹിക്കായുള്ളൂ.


സൂപ്പര്‍ ഓവര്‍ ബൗള്‍ ചെയ്ത ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദയാണ് ഡല്‍ഹിയുടെ ഹീറോ. ആദ്യ പന്തില്‍ ബൗണ്ടറി വിട്ടുകൊടുത്തെങ്കിലും തുടര്‍ന്നുള്ള അഞ്ച് പന്തില്‍ വെറും മൂന്നു റണ്‍സാണ് പേസര്‍ വഴങ്ങിയത്. സൂപ്പര്‍താരം റസ്സലിനെ മൂന്നാം പന്തില്‍ റബാദ ബൗള്‍ഡാക്കുകയും ചെയ്തു. ടീമിന്റെ വിജയശില്‍പ്പിയായ റബാദയെ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ വാനോളം പ്രശംസിച്ചു. സൂപ്പര്‍ ഓവര്‍ ബൗള്‍ ചെയ്യും മുമ്പ് റബാദയുമായി സംസാരിച്ചിരുന്നു.
ഓവറിലെ ആറു പന്തിലും യോര്‍ക്കര്‍ എറിയാന്‍ ശ്രമിക്കുമെന്നാണ് റബാദ പറഞ്ഞത്. പ്രത്യേക കഴിവ് തന്നെയുള്ള ബൗളര്‍ക്കു മാത്രമേ ഇത്രയും കണിശതയോടെ പന്തെറിയാന്‍ കഴിയൂവെന്നും അയ്യര്‍ വ്യക്തമാക്കി. ഒരോവര്‍ ശേഷിക്കെ ടീം ലക്ഷ്യം മറികടക്കുമെന്നാണ് പ്രതീക്ഷിച്ചത്. അവസാന ഓവര്‍ ബൗള്‍ ചെയ്ത കുല്‍ദീപ് യാദവിനാണ് മുഴുവന്‍ ക്രെഡിറ്റുമെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്തയുടെ വെടിക്കെട്ട് താരം ആന്ദ്രെ റസ്സലിനെ സൂപ്പര്‍ ഓവറില മൂന്നാം പന്തില്‍ റബാദ ബൗള്‍ഡാക്കിയിരുന്നു. നേരത്തേ കൊല്‍ക്കത്ത 185 റണ്‍സെടുത്തപ്പോള്‍ 28 പന്തില്‍ 62 റണ്‍സ് റസ്സല്‍ വാരിക്കൂട്ടിയിരുന്നു.

സൂപ്പര്‍ ഓവറില്‍ ആരാണ് ബൗള്‍ ചെയ്യുകയെന്ന സംശയം തങ്ങള്‍ക്കുണ്ടായിരുന്നതായി ഡല്‍ഹി പേസര്‍ കാഗിസോ റബാദ പറഞ്ഞു. പിന്നീടാണ് താന്‍ തന്നെ ബൗള്‍ ചെയ്യണമെന്ന നിര്‍ദേശം വന്നത്.
സ്വാഭാവികമായും വളരെയധികം ടെന്‍ഷനുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ വേണം. യോര്‍ക്കറുകളായിരുന്നു തന്റെ ലക്ഷ്യം.
അത് പ്രാവര്‍ത്തികമാവുകയും ചെയ്തുവെന്നും റബാദ കൂട്ടിച്ചേര്‍ത്തു. സൂപ്പര്‍ ഓവര്‍ പ്രസിദ്ധിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കാമെന്നുള്ള തീരുമാനമെടുക്കുക എളുപ്പമായിരുന്നുവെന്ന് കെകെആര്‍ നായകന്‍ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.