ബി ജെ പി തൊപ്പി അണിയാന്‍ കൂട്ടാക്കാതെ അമിത് ഷായുടെ പേരമകള്‍; വയറലായി വാര്‍ത്തയും ദൃശ്യവും

Posted on: March 31, 2019 11:41 pm | Last updated: March 31, 2019 at 11:41 pm

അഹമ്മദാബാദ്: ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ നല്‍കിയ പാര്‍ട്ടി തൊപ്പി അണിയാന്‍ പേരമകള്‍ വിസമ്മതിച്ച രംഗം സാമൂഹിക മാധ്യമങ്ങളില്‍ വയറലായി. ഗാന്ധിനഗറില്‍ ജനവിധി തേടുന്ന അമിത് ഷാ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പായി അഹമ്മദാബാദില്‍ നടന്ന സ്വീകരണ ചടങ്ങില്‍ കുടുംബത്തോടൊപ്പം സംബന്ധിക്കാനെത്തിയപ്പോഴാണ് സംഭവം.

സ്വീകരണ പരിപാടിക്കിടെ അമിത് ഷായും തുടര്‍ന്ന് മറ്റൊരു ബി ജെ പി നേതാവും പാര്‍ട്ടി പതാകയുടെ നിറത്തിലുള്ള തൊപ്പി അണിയിക്കാന്‍ പല തവണ ശ്രമിച്ചെങ്കിലും കുട്ടി തട്ടിമാറ്റുകയായിരുന്നു. പിന്നീട് നേരത്തെ ധരിച്ചിരുന്ന വട്ടത്തൊപ്പി വീണ്ടും നല്‍കിയപ്പോള്‍ അവളത് എതിര്‍പ്പൊന്നും കൂടാതെ അണിയുകയും ചെയ്തു.

ബി ജെ പി തൊപ്പിയോട് പാര്‍ട്ടി അധ്യക്ഷന്റെ പേരമകള്‍ക്ക് താത്പര്യമില്ലെന്ന രൂപത്തില്‍ ചില ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയും വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചു. ഇതു വലിയ ചര്‍ച്ചക്കും ട്രോളുകള്‍ക്കും ഇടയാക്കിയതോടെ മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിച്ചു. ഈ നടപടിയും പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വിപുലമായ ചര്‍ച്ചക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു.

ALSO READ  വൈറസ് വ്യാപനനിരക്ക് കണ്ടെത്താൻ ജൂലൈ ആറിനകം ഡൽഹിയിലെ മുഴുവൻ വീടുകളിലും പരിശോധന നടത്തും