Connect with us

Ongoing News

ബംഗളൂരുവിനെ നിലംപരിശാക്കി ഹൈദരാബാദ്; സ്വന്തമാക്കിയത് 118 റണ്‍സിന്റെ വന്‍ ജയം

Published

|

Last Updated

ഹൈദരാബാദ്: ഐ പി എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിനെ നിലംപരിശാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 118 റണ്‍സിന്റെ വന്‍ ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഹൈദരാബാദിന്റെ 232 റണ്‍സിലേക്കു ബാറ്റേന്തിയ ബംഗളൂരു 20 ഓവറിന് ഒരു പന്തു ശേഷിക്കെ 113 റണ്‍സിന് എല്ലാവരും പുറത്തായി.

തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തോടെ ഹൈദരാബാദ് മുന്നോട്ടുവച്ച കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്നതിന്റെ അങ്കലാപ്പ് ബംഗളൂരുവിന്റെ ബാറ്റിംഗിലുടനീളം പ്രകടമായിരുന്നു. അവരുടെ നാല് ബാറ്റ്‌സ്മാന്മാര്‍ക്കു മാത്രമാണ് നാലുപേര്‍ക്കു മാത്രമാണ് രണ്ടക്കത്തിലെത്താന്‍ കഴിഞ്ഞത്. 35 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റുകളാണ് ബംഗളൂരു വലിച്ചെറിഞ്ഞത്.

32 പന്തില്‍ 37ല്‍ എത്തിയ ഗ്രാന്‍ഡ് ഹോമാണ് താരതമ്യേന മികച്ച പ്രകടനം നടത്തിയത്. ബര്‍മനും 19ഉം ഉമേഷ് യാദവ് 14ഉം റണ്‍സെടുത്തു. നാല് ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ പിഴുത മുഹമ്മദ് നബിയും 3.5 ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത സന്ദീപ് ശര്‍മയുമാണ് ബംഗളൂരുവിനെ തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.

ടോസ് ലഭിച്ച ബംഗളൂരു ഹൈദരാബാദിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഈ തീരുമാനം തെറ്റായിപ്പോയെന്ന് ഹൈദരാബാദിന്റെ ബാറ്റിംഗ് പ്രകടനം തെളിയിച്ചു. 56 പന്തില്‍ നിന്ന് 114 റണ്‍സ് അടിച്ചെടുത്ത ബെയര്‍‌സ്റ്റോയും 55 പന്തില്‍ സെഞ്ച്വറി നേടിയ വാര്‍ണറുമാണ് ഹൈദരാബാദിനെ കൂറ്റന്‍ സ്‌കോറിലേക്കെത്തിച്ചത്.

Latest