ദിവാകരന്റെ ആസ്തി ₹20.47 ലക്ഷം; സമ്പത്തിന് സമ്പത്തായി ₹2.64 കോടി

Posted on: March 31, 2019 11:00 am | Last updated: March 31, 2019 at 5:30 pm


തിരുവനന്തപുരത്തെ ഇടത് സ്ഥാനാർഥി സി ദിവാകരന്റെ കൈയിലുള്ള ആകെ തുക ₹5,000 യാണ്. സ്വന്തമായി കൃഷിഭൂമിയില്ല. എന്നാൽ രണ്ടിടത്തായി 10.26 സെന്റ് കാർഷികേതര ഭൂമിയുണ്ട്. ₹14 ലക്ഷം വിലയുള്ള ഇന്നോവ കാറും ഒരു പവന്റെ മോതിരവും സ്വന്തമായുണ്ട്. ആകെ ആസ്ഥി ₹20,47,891 വിലമതിക്കുന്നതാണ്. എന്നാൽ ഇതിൽ സ്വയ ആർജിത ആസ്തി ഒമ്പത് ലക്ഷം രൂപയാണ്. സോളാർ സമരവുമായി ബന്ധപ്പെട്ട ഒരു ക്രിമിനൽ കേസുണ്ട്. നാമനിർദേശ പത്രികക്കൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ നൽകിയ ഫോം 26 ലെ വിവരങ്ങളാണിത്.

അതേസമയം, ആറ്റിങ്ങലിലെ ഇടത് സ്ഥാനാർഥിയും സിറ്റിംഗ് എം പിയുമായ സമ്പത്തിന്റെ കൈവശമുള്ളത് ₹40,000 യാണ്. ₹13.58 ലക്ഷം  വിലവരുന്ന ഇന്നോവ കാർ, ഒരു പവൻ സ്വർണ മോതിരം, ₹27,39,608 യുടെ ജംഗമ ആസ്തി എന്നിവയുണ്ട്. ഇതുൾപ്പെടെ സ്ഥാവര വസ്തുക്കളുടെ ആകെ കമ്പോള മൂല്യം ₹2,64,75,000 യാണ്. എന്നാൽ ₹22.48 ലക്ഷം യുടെ ബാധ്യതയുണ്ട്. ആശ്രിതന്റെ കൈയിൽ ₹1.25 ലക്ഷം യുമുണ്ട്. ക്രിമിനൽ കേസുകൾ ഇല്ല.