Connect with us

Kerala

തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ മത്സരിച്ചേക്കും; പ്രഖ്യാപനം അല്‍പ സമയത്തിനകം

Published

|

Last Updated

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെത്തിയേക്കും.
അമിത്ഷായുമായി തുഷാര്‍ ഫോണില്‍ ചര്‍ച്ച നടതതി. ഉച്ചക്ക് രണ്ട് മണിക്ക് നടത്തുന്ന വാര്‍ത്ത സമ്മേളനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

നിലവില്‍ തൃശൂരിലെ ബിഡിജെഎസ് സ്ഥാനാര്‍ഥിയാണ് തുഷാര്‍. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ദേശീയതലത്തില്‍തന്നെ ശ്രദ്ധ നേടുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ശക്തനായ ഒരാള്‍ വരണമെന്നാണ് നേതൃത്വവും അണികളും ആഗ്രഹിക്കുന്നത്. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിനാണ് നിലവില്‍ വയനാട്ടിലെ സീറ്റ്. പൈലി വാദ്യാട്ടാണ് ഇവിടെ സ്ഥാനാര്‍ഥി. പുതിയ സാഹചര്യത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ മാറ്റുന്ന കാര്യം ആലോചിക്കുന്നതായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയും ഇതേ കാര്യം പറഞ്ഞിട്ടുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ഥിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ശ്രീധരന്‍പിള്ള വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Latest