അറബ് സമ്മിറ്റ്:യമനിലെ ഹൂത്തികളുടെ ആക്രമണത്തെ അപലപിച്ചു

Posted on: March 31, 2019 10:22 am | Last updated: March 31, 2019 at 10:22 am

ടൂണിസ് : യമനിലെ ഹൂതികള്‍ സഊദി അറേബ്യക്ക് നേരെ തുടരുന്ന ആക്രമണത്തെ ടൂണിസില്‍ ചേര്‍ന്ന 30ാമത് അറബ് സമ്മിറ്റ് അപലപിച്ചു .ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനില്‍ സ്വന്തത്യം സ്വാതന്ത്യം പുനഃസ്ഥാപിക്കുന്നതിനാവശ്യമായ കരട് പദ്ധതിക്കും അറബ് സമ്മിറ്റ് അംഗീകാരം നല്‍കി .

ആഭ്യന്തര യുദ്ധം മൂലം കെടുതിയിലായ ലിബിയയില്‍ വിദേശ ശക്തികളുടെ ഇടപെടലുകളെയും അപലപിക്കുകയും , നിലവിലെ രാഷ്ട്രീയ സമാധാന ചര്‍ച്ചകളെ സമ്മിറ്റ് പിന്തുണച്ചു .അറബ് രാജ്യങ്ങളില്‍ ഇറാന്റെ ഇടപെടലുകളെയും,ജറൂസലമിലേക്ക് മറ്റു രാജ്യങ്ങളുടെ എംബസികള്‍ മാറ്റുന്നതിനെയും ശക്തമായി അപലപിച്ചു