മിഷന്‍ ശക്തി പ്രഖ്യാപനം; പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍

Posted on: March 29, 2019 10:57 pm | Last updated: March 30, 2019 at 12:34 pm

ന്യൂഡല്‍ഹി: ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷിച്ചതുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍. ദൂരദര്‍ശന്‍ ഉള്‍പ്പടെയുള്ള ഔദ്യോഗിക മാധ്യമങ്ങളെ ഇതു സംബന്ധിച്ച പ്രചാരണത്തിനായി ദുരുപയോഗം ചെയ്തിട്ടില്ലെന്നും കമ്മീഷന്‍ നിയോഗിച്ച സമിതി കണ്ടെത്തി.

ശാസ്ത്ര നേട്ടം അറിയിക്കാന്‍ പ്രധാന മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി പി എം തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പരിശോധനക്കായി തിരഞ്ഞെടുപ്പു കമ്മീഷന്‍ സമിതിയെ നിയോഗിച്ചത്.

ALSO READ  പ്രധാനമന്ത്രി ഇന്ന്‌ രാജ്യത്തെ അഭിസംബോധന ചെയ്യും