ആഘോഷം അതിരുകടക്കാതിരിക്കാൻ രക്ഷിതാക്കളുടെ കാത്തിരിപ്പ്

Posted on: March 29, 2019 12:47 pm | Last updated: March 29, 2019 at 12:47 pm
കൈവിടാതിരിക്കാൻ…: എസ് എസ് എൽ സി പരീക്ഷയുടെ അവസാന ദിവസമായ ഇന്നലെ പരീക്ഷ കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികളെ കാത്തുനിൽക്കുന്ന രക്ഷിതാക്കൾ. ചാലപ്പുറം ഗണപത് ബോയ്‌സ് സ്‌കൂളിന് മുൻപിൽ നിന്നുള്ള കാഴ്ച

കോഴിക്കോട്: എസ് എസ് എൽ സി പരീക്ഷ അവസാനിച്ചതോടെ കുട്ടികൾക്കിനി ഉല്ലാസത്തിന്റെ നാളുകൾ. പരീക്ഷാ പിരിമുറുക്കത്തിൽ നിന്ന് മുക്തരായി അവർ കളിചിരികളിലേക്ക്. അവസാനദിനം ബയോളജി ആയിരുന്നു പരീക്ഷ. മാർച്ച് 13നാണ് പരീക്ഷ ആരംഭിച്ചത്.
അവസാന പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതോടെ കുട്ടികൾ ആഘോഷത്തിലേക്ക്. അവസാന ദിവസത്തെ ആഘോഷങ്ങൾ അതിരുകടക്കാതിരിക്കാൻ പല സ്‌കൂളുകളിലും രക്ഷിതാക്കൾ തന്നെ സ്‌കൂളിന് പുറത്ത് കാത്തുനിന്നു. കുട്ടികളെ കൂട്ടിയാണ് പലരും മടങ്ങിയത്.