തൊടുപുഴയില്‍ തലയടിച്ച് പൊട്ടിച്ച കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും: ആരോഗ്യമന്ത്രി

Posted on: March 29, 2019 12:08 pm | Last updated: April 6, 2019 at 5:44 pm

തിരുവനന്തപുരം: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ഗുരുതരാവസ്ഥയിലുള്ള കുട്ടിയുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.

കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി എന്ത് ചികിത്സ നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ശാരീരികവും മാനസികവുമായ ചികിത്സ കുട്ടിക്ക് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. കുട്ടിയെ മര്‍ദ്ദിച്ച വ്യക്തിക്ക് പരമാവധി ശിക്ഷ നല്‍കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
കുട്ടിയുടെ ജീവന്‍ വെന്റിലേറ്ററുടെ സഹോയത്തോടെയാണ് നിലനിര്‍ത്തുന്നത്. ആന്തരിക രക്തസ്രാവമുണ്ടെന്ന ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.