ഗ്രേറ്റര്‍ നോയിഡയില്‍ വന്‍ വാഹനാപകടം;എട്ട് മരണം,30പേര്‍ക്ക് ഗുരുതര പരുക്ക്

Posted on: March 29, 2019 9:56 am | Last updated: March 29, 2019 at 12:11 pm

ന്യൂഡല്‍ഹി: ഡല്‍ഹിയേയും യുപിയേയും ബന്ധിപ്പിക്കുന്ന യമുനാ എക്‌സ്പ്രസ് വേയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ എട്ട് പേര്‍ മരിച്ചു. 30ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ഡല്‍ഹി-യുപി അതിര്‍ത്തിയിലെ ഗ്രേറ്റര്‍ നോയിഡയില്‍വെച്ച് ബസും ട്രാമും കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗം പേരും ബസ് യാത്രക്കാരാണ്.