Connect with us

National

കശ്മീരിലെ ബുദ്ഗാമില്‍ ഏറ്റ്മുട്ടല്‍; സൈന്യം രണ്ട് ഭീകരരെ വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റ് മുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റ് മുട്ടലില്‍ അഞ്ച് സുരക്ഷാസേനാംഗങ്ങള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇവിടെ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റ്മുട്ടല്‍ ആരംഭിച്ചത്. ബുദ്ഗാമിലെ ചാറ്റര്‍ഗാമില്‍ സംയുക്ത സേന തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. സൈന്യത്തിന്റെ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് മൂന്ന് ഭീകരര്‍കൂടി ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തിവരികയാണ്.