ഇരുവശവും മടക്കിവെക്കാവുന്ന സ്മാര്‍ട്ട്‌ഫോണുമായി ഷവോമി

Posted on: March 28, 2019 4:48 pm | Last updated: March 28, 2019 at 4:48 pm

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി തങ്ങളുടെ ഫോള്‍ഡബിള്‍ ഫോണിന്റെ ഹ്രസ്വ വീഡിയോ പുറത്തുവിട്ടു. ടാബിന്റെ വലുപ്പമുള്ള സ്‌ക്രീനിന്റെ ഇരുവശവും മടക്കി ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് സ്മാര്‍ട്ട്‌ഫോണ്‍. ഇതിന്റെ കൂടുതല്‍ വിശേഷങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഈ ഫോണ്‍ വൈകാതെ തന്നെ വിപണിയില്‍ അവതരിപ്പിക്കുമോ എന്ന കാര്യവും വ്യക്തമല്ല.

ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും യൂട്യൂബിലും അപ്‌ലോഡ് ചെയ്ത വീഡിയോയില്‍, ടാബ് പോലെ തോന്നിപ്പിക്കുന്ന ഒരു സ്മാര്‍ട്ട് ഫോണിന്റെ സ്‌ക്രീനിന്റെ ഇരുവശവും ഒരാള്‍ മടക്കുന്നതാണ് കാണുന്നത്. മറ്റു വിവരങ്ങള്‍ ഒന്നും ഇതോടൊപ്പമില്ല.

സാംസംഗ്, ഹുവായി, മൊട്ടോറോള തുടങ്ങിയ കമ്പനികളും ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കാനുള്ള പരിശ്രമത്തിലാണ്. ബാഴ്‌സിലോണയില്‍ കഴിഞ്ഞ മാസം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സാംസംഗും ഹുവായിയും ഇതിന്റെ മാതൃക കാണിച്ചിരുന്നു.