അഷിതയുടെ വിയോഗത്തില്‍ നവയുഗം അനുശോചിച്ചു

Posted on: March 27, 2019 7:14 pm | Last updated: March 27, 2019 at 7:14 pm

ദമാം : എഴുത്തുകാരി അഷിതയുടെ നിര്യാണത്തില്‍ നവയുഗം വായനവേദി അനുശോചിച്ചു .മലയാള ചെറുകഥാരംഗത്തിനു ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള അനുഗ്രഹീത സാഹിത്യകാരിയായിരുന്നു അഷിത.

സാഹിത്യലോകത്തെ ബഹുമുഖപ്രതിഭയെന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹയായിരുന്നു അഷിതയെന്നും, അവരുടെ വിയോഗം മലയാള സാഹിത്യത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും നവയുഗം വായനവേദി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.