Connect with us

Health

സൂര്യാഘാതത്തിന് ഹോമിയോ ചികിത്സ

Published

|

Last Updated

സംസ്ഥാനത്ത് ചൂട് കൂടിയതോടെ സൂര്യാഘാതമേല്‍ക്കുന്നത് വര്‍ധിച്ചിരിക്കുകയാണ്.  സൂര്യാഘാതം മൂലമുണ്ടാകുന്ന പൊള്ളലുകളും മറ്റു പ്രശ്നങ്ങളും ഫലപ്രദമായി പരിഹരിക്കുന്നതിനു ഹോമിയോ ഔഷധങ്ങളായ കാന്താരിസ്, വെറാട്രം, ജല്‍സീമിയം, ബെല്ലഡോണ തുടങ്ങിയവയ്ക്കു കഴിയും. വേനല്‍ക്കാലത്തെ മറ്റൊരു പ്രശ്നമായ ചൂടുകുരുവിനു ഫലപ്രദമായ ഓയിന്‍മെന്റുകളും ക്രീമുകളും ഹോമിയോപ്പതിയിലുണ്ട്.

ക്ഷീണം, തളര്‍ച്ച, തലവേദന എന്നിവയ്ക്ക് ജെല്‍സീമിയം ഗ്ലോനോയിന്‍, നാട്രം കാര്‍ബ്, കാര്‍ബോവെജ്, ആന്റി ക്രൂഡ് തുടങ്ങിയ മരുന്നുകള്‍ ഹോമിയോ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കാം. തൊലിപ്പുറത്ത് കലെന്‍ഡുല ലോഷന്‍, കാന്താരീസ് ലോഷന്‍ എന്നിവ പുരട്ടാം. കലെന്‍ഡുല പൗഡറായും വിപണിയില്‍ ലഭിക്കും.

ചെങ്കണ്ണ്, കണ്‍കുരു, കോര്‍ണിയിലെ അണുബാധ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ഐലോഷനുകളും ഹോമിയോ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും ലഭ്യമാണ്.

Latest