Connect with us

National

ഉപഗ്രഹവേധ മിസൈല്‍ രാജ്യം വികസിപ്പിച്ചതായി പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ രാജ്യം പ്രതിരോധ, ബഹിരാകാശ രംഗഗത്ത് കൈവരിച്ച് സുപ്രധാന നേട്ടവുമായി പ്രധാനമന്തി നരേന്ദ്ര മോദി. ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. മിഷന്‍ ശക്തി എന്നാണ് ഇതിന്റെ പേര്.

മൂന്ന് മിറ്റിനുള്ളില്‍ ഉപഗ്രഹത്തെ അക്രമിച്ച് വീഴ്ത്താന്‍ രാജ്യം വികസിപ്പിച്ച മിസൈലിന് കഴിഞ്ഞു. ബഹിരാകാശ രംഗത്തെ വലിയ നേട്ടമാണിത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ്് ഇന്ത്യ. തദ്ദേശിയമായി വികസിപ്പിച്ച എ സാറ്റ് മിസൈലാണിത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നു.

2012 മുതല്‍ ഇത് സംബന്ധിച്ചുള്ള ആലോചന തുടങ്ങിയിരുന്നു. ഇപ്പോള്‍ അത് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. രാജ്യത്തെ സുരക്ഷാ ഭാഗമായുള്ള ഉദ്യോഗസ്ഥരെ അറിയിച്ച ശേഷമാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തി. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് നേരത്തെ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

സുപ്രധാന പ്രഖ്യാപനം നടത്തുമെന്ന് ട്വിറ്റര്‍ വഴി അറിയിച്ച ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.