തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് സമരം ചെയ്യുമെന്ന് എം പാനൽ ജീവനക്കാർ

Posted on: March 27, 2019 10:38 am | Last updated: March 27, 2019 at 2:10 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് കെ എസ് ആർ ടി സിയിൽ നിന്ന് പിരിച്ചുവിട്ട എം പാനൽ ജീവനക്കാർ. തിരഞ്ഞെടുപ്പ് ദിവസം സമരം ചെയ്യാനാണ് എം പാനൽ കൂട്ടായ്മയുടെ തീരുമാനം. ജീവനക്കാരുടെ കുടുംബാംഗങ്ങളും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവിൽ തൊഴിൽ നഷ്ടമായതിനെ തുടർന്ന് സമരം ചെയ്തിരുന്ന എം പാനൽ ജീവനക്കാർക്ക് തൊഴിൽ നൽകുമെന്ന സർക്കാർ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ മിക്ക തൊഴിലാളികളും ജോലി ഇല്ലാതെ പ്രയാസപ്പെടുന്നതിനാൽ മൂന്നാം ഘട്ട സമരം ഉടൻ തുടങ്ങും. കെ എസ് ആർ ടി സി സർവീസുകൾ വെട്ടിക്കുറക്കുന്നതും എംപാനൽ ജീവനക്കാർക്ക് തൊഴിൽ ലഭിക്കുന്നതിന് തടസമാകുന്നു. നോട്ടക്ക് വോട്ട് ചെയ്യില്ലെന്നും ജീവനക്കാർ പറയുന്നു.