ബസ് കയറാന്‍ വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തുന്നവര്‍ക്കെതിരെ പോലീസ്

Posted on: March 27, 2019 9:15 am | Last updated: March 27, 2019 at 1:01 pm

തിരുവനന്തപുരം: ബസില്‍ കയറാനെത്തുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളെ വെയിലത്ത് വരി നിര്‍ത്തുന്ന ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ്. സോഷ്യല്‍ മീഡിയയില്‍ അത്തരത്തിലുള്ള ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ താക്കീത്.

വിദ്യാര്‍ഥികളെ ബസില്‍ മറ്റു യാത്രക്കാരെപ്പോലെ പരിഗണിക്കണമെന്ന കൃത്യമായ നിയമം നിലവിലിരിക്കെ ഈ കൊടുംവേനലില്‍പ്പോലും മറ്റു യാത്രക്കാര്‍ കയറും വരെ ബസ്സിനകത്തു കയറ്റാതെ വിദ്യാര്‍ത്ഥികളെ പുറത്തു നിര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തില്‍ നികൃഷ്ടമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നത് ഓര്‍മപ്പെടുത്തുന്നുവെന്ന് കേരള പോലീസ് ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരത്തിലുള്ള നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലോ വിവരം അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

വിദ്യാർത്ഥികളെ ബസിൽ മറ്റു യാത്രക്കാരെപ്പോലെ പരിഗണിക്കണമെന്ന കൃത്യമായ നിയമം നിലവിലിരിക്കെ ഈ കൊടുംവേനലിൽപ്പോലും മറ്റു യാത്രക്കാർ കയറും വരെ ബസ്സിനകത്തു കയറ്റാതെ വിദ്യാർത്ഥികളെ പുറത്തു നിർത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ നികൃഷ്ടമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നത് ഓർമപ്പെടുത്തുന്നു. ഇത്തരത്തിലുള്ള നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ മോട്ടോർ വാഹന വകുപ്പ് ഓഫീസിലോ വിവരം അറിയിക്കുക.🙏

#keralapolice