Connect with us

Kerala

മൊറട്ടോറിയം നീട്ടുന്നതിനുള്ള സര്‍ക്കാര്‍ അപേക്ഷ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ തള്ളി

Published

|

Last Updated

തിരുവനന്തപുരം: കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടുന്നതിനുള്ള മന്ത്രിസഭാ തീരുമാനം സംബന്ധിച്ച ഫയല്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ മടക്കി. ചീഫ് സെക്രട്ടറിക്കാണ് ഫയല്‍ തിരിച്ചയച്ചത്.

മൊറോട്ടോറിയം പ്രഖ്യാപിച്ച മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങും മുമ്പ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇതോടെ പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങി ഉത്തരവ് നടപ്പാക്കാന്‍ സാധിക്കാതെ വന്നു. ഇതേത്തുടര്‍ന്ന് ചീഫ് സെക്രട്ടറി ടോം ജോസിനെ മന്ത്രി സാഭായോഗത്തില്‍വെച്ച് മുഖ്യമന്ത്രി ശകാരിച്ചിരുന്നു. ഉത്തരവ് അടിയന്തരമായി ഇറക്കേണ്ട സാഹചര്യവും കാരണവും വിശദമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ടിക്കാറാം മീണ ഫയല്‍ മടക്കിയിരിക്കുന്നത്. . മന്ത്രിസഭ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ടു സമയബന്ധിതമായി ഉത്തരവിറക്കിയില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ചോദിച്ചു. ഇക്കാര്യങ്ങള്‍ വിശദമാക്കിയാല്‍ മാത്രം തുടര്‍നടപടിയെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

Latest