ബിജെപിയുടെ പത്താമത്തെ പട്ടിക പുറത്ത്; വരുണ്‍ പിലിഭിത്തില്‍, രാംപൂരില്‍ ജയപ്രദ

Posted on: March 26, 2019 9:52 pm | Last updated: March 27, 2019 at 10:43 am

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ബിജെപിയുടെ പത്താമത് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ക്ക്കൂടി വിരാമമിട്ടുകൊണ്ടാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നിരിക്കുന്നത്. നിലവില്‍ യുപിയിലെ സുല്‍ത്താന്‍പൂരില്‍നിന്നുള്ള എംപിയായ വരുണ്‍ ഇത്തവണ പിലിഭിത്ത് ലോക്‌സഭാ മണ്ഡലത്തില്‍നിന്നാണ് ജനവിധി തേടുക.

വരുണിന്‍രെ മാതാവും കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധിയാണ് നിലവില്‍ പിലിഭിത്ത് എംപി. മനേക ഇത്തവണ സുല്‍ത്താന്‍പൂരില്‍നിന്നാണ് മത്സരിക്കുക. കഴിഞ്ഞ ദിവസം ബിജെപിയിലെത്തിയ ജയപ്രദ രാംപൂരില്‍ മത്സരിക്കും.
മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിയുടെ മണ്ഡലമായ കാണ്‍പൂരില്‍ സത്യദേവ് പചൗരിയാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ഥി. പത്താമത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ 39 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.