Connect with us

Kerala

'വിഷു വരും ഓണം വരും, ആരെന്ന് ആര്‍ക്കറിയാം'; കോണ്‍ഗ്രസിനെ ട്രോളി എം എം മണി

Published

|

Last Updated

കോഴിക്കോട്: വയകരയിലെയും വയനാട്ടിലെയും ്‌കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം നീണ്ടുപോകുന്നതിനെ പരിഹസിച്ച് വൈദ്യുതിമന്ത്രി എം എം മണി. മികച്ച സ്ഥാനാര്‍ഥിക്കായി നിരവധി പേരുകള്‍ ചര്‍ച്ച ചെയ്ത് ഒടുവില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടി വടകരയില്‍ കെ മുരളീധരന്‍ രംഗത്തെത്തി. എന്നാല്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പാര്‍ട്ടി ഇനിയും പ്രഖ്യാപിച്ചില്ല.

ഉറച്ച സീറ്റിനായി ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പടപൊരുതി അവസാനം ടി സിദ്ദീഖ് ടിക്കറ്റ് ഉറപ്പിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി ദേശീയ പ്രസിഡന്റ് രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് സംസ്ഥാന നേതൃത്വം പറഞ്ഞു. ആവേശത്തിലായ അണികള്‍ രാഹുലിനെ വരവേല്‍ക്കാന്‍ ഒരുങ്ങി. എന്നാല്‍ ദിവസം രണ്ട് കഴിഞ്ഞിട്ടും ദേശീയ നേതൃത്വം രാഹുല്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ മിണ്ടുന്നില്ല. ഇനി രാഹുലിന് പകരം സിദ്ദീഖ് തന്നെ വീണ്ടും മത്സരിക്കുമോയെന്ന അറിയില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെ പേരുപറയാതെ ഫേസ്ബുക്കില്‍ ട്രോളി വൈദ്യുതി മന്ത്രി എം എം മണി രംഗത്തെത്തിയത്.
മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
കാലമിനിയുമുരുളും..
വിഷു വരും വര്‍ഷം വരും
തിരുവോണം വരും
പിന്നെയൊരോ തളിരിനും
പൂ വരും കായ് വരും
അപ്പോഴാരെന്നും
“ആരെന്നും”
ആര്‍ക്കറിയാം..

(വയനാടിനെയും വടകരയെും കുറിച്ചല്ല) .