ദാറുൽ മുഅല്ലിം: രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

Posted on: March 26, 2019 10:51 am | Last updated: March 26, 2019 at 10:51 am
എസ് ജെ എമ്മിന്റെ ദാറുൽ മുഅല്ലിം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നിർമിച്ച
വീട് പ്രസിഡന്റ്സയ്യിദ് അലി ബാഫഖി തുറന്നുകൊടുക്കുന്നു

കോഴിക്കോട് : സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന ദാറുൽ മുഅല്ലിം (മുഅല്ലിം ഭവനം) രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം എസ് ജെ എം പ്രസിഡന്റ് സയ്യിദ് അലി ബാഫഖി നിർവഹിച്ചു.

കോഴിക്കോട് ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എളേറ്റിൽ മർകസ് വാലി മുഅല്ലിം സലീം ലത്വീഫിക്ക് നിർമ്മിച്ച വീടാണ് തങ്ങൾ ഇന്നലെ തുറന്നുകൊടുത്തത്. ചടങ്ങിൽ എസ് ജെ എം ട്രഷറർ വി പി എം ഫൈസി വില്ല്യാപള്ളി ആധ്യക്ഷത വഹിച്ചു. മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹ്മാൻ ബാഖവി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദലി സഖാഫി, അലി ഫൈസി, അൻസാർ സഖാഫി, ബശീർ മുസ്‌ലിയാർ, സി എം യൂസുഫ് സഖാഫി, സയ്യിദ് പി ജി അബൂബക്കർ ദാരിമി, കബീർ ഏളേറ്റിൽ, അബ്ദുസലാം മാസ്റ്റർ, സുലൈമാൻ മദനി, മുഹമ്മദ് സഅദി, നാസിർ സഖാഫി, നാസിർ അഹ്‌സനി, കരീം സഖാഫി, മുഹമ്മദ് ഇയ്യാട് സംബന്ധിച്ചു.

കുഞ്ഞുകുളം സുലൈമാൻ സഖാഫി സ്വാഗതവും വി.വി. അബൂബക്കർ സഖാഫി നന്ദിയും പറഞ്ഞു. എസ് ജെ എം മുപ്പതാം വാർഷികത്തോടനുബന്ധിച്ച് കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞടുക്കപ്പെട്ട മുപ്പത് മുഅല്ലിംകൾക്കാണ് രണ്ടാംഘട്ട ഭവനനിർമ്മാണം.