ഹജ്ജ് ട്രെയിനർമാരുടെ യോഗം 30ന്

Posted on: March 26, 2019 9:53 am | Last updated: March 26, 2019 at 9:53 am


കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ജില്ലാ ട്രെയിനർമാരുടെയും മാസ്റ്റർ ട്രെയിനർമാരുടെയും യോഗം ഈമാസം 30 ന് രണ്ട് മണിക്ക് കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കും.

ഹാജിമർക്ക് രണ്ടാംഘട്ട പരിശീലനം നൽകുന്നത് സംബസിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് വേണ്ടിയാണ് യോഗം ചേരുന്നത്.

ചെയർമാൻ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ഒന്നാംഘട്ട പരിശീലനം കഴിഞ്ഞ 13ഓടെ അവസാനിച്ചിരുന്നു.