Connect with us

National

സിറ്റിംഗ് സീറ്റില്‍ തഴഞ്ഞു; ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്

Published

|

Last Updated

പാറ്റ്‌ന: സിറ്റിംഗ് സീറ്റില്‍ ബി ജെ പി തന്നെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിമതന്‍ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക് ചേക്കേറും. ബി ജെ പിയില്‍ നിന്ന് പടിയിറങ്ങാന്‍ തീരുമാനിച്ചു കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

തന്റെ സിറ്റിംഗ് സീറ്റായ ബീഹാറിലെ പാറ്റ്‌ന സാഹിബില്‍
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ മത്സരിപ്പിക്കാന്‍ ബി ജെ പി തീരുമാനിച്ചതാണ് സിന്‍ഹയെ പ്രകോപിപ്പിച്ചത്. അദ്ദേഹം പാര്‍ട്ടിയിലേക്ക് വരുമെന്നും ഡല്‍ഹിയിലെ എ ഐ സി സി ആസ്ഥാനത്തു വെച്ച് അംഗത്വം സ്വീകരിക്കുമെന്നും ബീഹാറിലെ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ശത്രുഘ്‌നന്‍ സിന്‍ഹ നടത്തിയ പരസ്യ വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ ബി ജെ പിക്ക് അനഭിമതനാക്കിയിരുന്നു. ഇതിനു പുറമെ ബി ജെ പിക്കെതിരായ പ്രതിപക്ഷ സംഗമങ്ങളില്‍ സിന്‍ഹ പങ്കെടുക്കുകയും ചെയ്തതോടെ സീറ്റ് നിഷേധിക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest