ഐ പി എല്‍: പഞ്ചാബിന് വിജയത്തുടക്കം

Posted on: March 25, 2019 11:15 pm | Last updated: March 26, 2019 at 10:19 am

ജയ്പുര്‍: ഐ പി എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വിജയത്തുടക്കം. രാജസ്ഥാന്‍ റോയല്‍സിനെ 14 റണ്‍സിന് തോല്‍പ്പിച്ചു. സ്‌കോര്‍ : പഞ്ചാബ് 20 ഓവറില്‍ നാല് വിക്കറ്റിന് 184; രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 170. സാം കുറാന്‍, മുജീബ് ഉര്‍ റഹ്മാന്‍, അങ്കിത് രജ്പുത് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി രാജസ്ഥാന് ജയമൊരുക്കി. രാജസ്ഥാന്‍ നിരയില്‍ ജോസ് ബട്‌ലര്‍ (69) മാത്രമാണ് പൊരുതിയത്. സഞ്ജു സാംസണ്‍ (30), രഹാനെ (27) പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി.
നേരത്തെ ടോസ് ജയിച്ച രാജസ്ഥാന്‍ കിംഗ്‌സ് ഇലവനെ ബാറ്റിംഗിനയച്ചു. ക്രിസ് ഗെയില്‍ (79), സര്‍ഫ്രാസ് ഖാന്‍ (29 പന്തില്‍ 49), മായങ്ക് (22) എന്നിവര്‍ തിളങ്ങി.
ലോകേഷ് (4), മന്ദീപ് സിംഗ്(5നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റ് സ്‌കോറുകള്‍.

ഐ പി എല്ലില്‍ ക്രിസ് ഗെയില്‍ നാലായിരം റണ്‍സ് ക്ലബ്ബിലെത്തി. ഈ നേട്ടത്തില്‍ അതിവേഗം എത്തിയ താരമാണ് ഗെയില്‍.

113 മത്സരങ്ങളില്‍ നിന്നായി 112 ഇന്നിംഗ്‌സുകളിലാണ് വിന്‍ഡീസ് താരം 4000 റണ്‍സിലെത്തിയത്. സുരേഷ് റെയ്‌ന, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ, ഗൗതം ഗംഭീര്‍, റോബിന്‍ ഉത്തപ്പ, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് നേരത്തെ 4000 തികച്ചത്.