പാലക്കാട്ട് ചൂട് വീണ്ടും 41 ഡിഗ്രിയിലെത്തി

Posted on: March 25, 2019 6:05 pm | Last updated: March 25, 2019 at 6:05 pm

പാലക്കാട്: പാലക്കാട് ജില്ലയില്‍ വേനല്‍ ചൂട് വീണ്ടും കനത്തു. ഇന്ന് 41 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്. ഈ മാസം ഇത് രണ്ടാം തവണയാണ് പാലക്കാട്ട് ഇത്രയും ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത്. ഇന്ന് മൂന്ന് പേര്‍ക്ക് കൂടി സൂര്യാഘാതമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.

ഈ മാസം 15ന് ജില്ലയില്‍ പകല്‍ചൂട് 41 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. ഇതിന് മുമ്പ് 2016 ഏപ്രില്‍ 19ന് മലമ്പുഴയിലാണ് 41.1 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയത്.