രാഹുല്‍ സ്ഥാനാര്‍ഥിയാകുമെന്ന് തന്നെയാണ് പ്രതീക്ഷ: ഉമ്മന്‍ചാണ്ടി

Posted on: March 25, 2019 12:20 pm | Last updated: March 25, 2019 at 12:20 pm

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍Lിയാകുന്ന കാര്യത്തില്‍ അനിശ്ചിതത്വം ഒന്നും നിലവിലില്ലെന്ന് ഉമ്മന്‍ചാണ്ടി. രാഹുല്‍ അനുകൂലമായി പ്രതികരിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

രാഹുല്‍ മത്സരിക്കാനെത്തണമെന്ന് സംസ്ഥാന നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് എത്തുന്നതില്‍ പൂര്‍ണമായ സന്തോഷവും അറിയിച്ചിട്ടുണ്ട്. വയനാട്ടില്‍ നിശ്ചയിച്ച സ്ഥാനാര്‍ഥിയും പിന്‍മാറിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേ സമയം ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍ നടക്കുകയാണ്. പതിനൊന്ന് മണിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗവും മൂന്നരയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും നടക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പ് പ്രകടന പത്രിക അംഗീകരിക്കലാണ് അജന്‍ഡയെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വമടക്കം സുപ്രധാന വിഷയങ്ങളും പരിഗണനക്ക് വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.