പറവകള്‍ക്ക് തണ്ണീര്‍ കുമ്പിളൊരുക്കി മഴവില്‍ ക്ലബ്ബ്

Posted on: March 24, 2019 10:01 am | Last updated: March 24, 2019 at 10:01 am
“പറവകൾക്കൊരു തണ്ണീർ കുമ്പിൾ’പദ്ധതിയുടെ ഉദ്ഘാടനം സ്കൂളില്‍ തണ്ണീർ കുമ്പിൾ സ്ഥാപിച്ച് സയ്യിദ് ശഫീഖ് ബുഖാരി നിര്‍വഹിക്കുന്നു

മങ്കട: കടന്നമണ്ണ മഅ്ദിൻ പബ്ലിക് സ്‌കൂൾ മഴവിൽ ക്ലബ്ബ് വിദ്യാർഥികളുടെ നേതൃത്വത്തിൽ “പറവകൾക്കൊരു തണ്ണീർ കുമ്പിൾ’പദ്ധതിക്ക് തുടക്കമായി. ചുട്ടുപൊള്ളുന്ന വേനൽചൂടിൽ വിദ്യാർഥികൾക്ക് പ്രകൃതി സ്‌നേഹത്തിന്റെ പാഠങ്ങൾ പകർന്നു നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സ്‌കൂൾ ക്യാമ്പസിൽ തണ്ണീർ കുമ്പിൾ സ്ഥാപിച്ചുസയ്യിദ് ശഫീഖ് ബുഖാരി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളും വീടുകളിലും പരിസരങ്ങളിലുമായി തണ്ണീർ കുമ്പിളുകൾ സ്ഥാപിക്കും. പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ, മാനേജർ അബ്ദുൽ ഗഫൂർ അദനി, മഹേഷ് കൂട്ടിലങ്ങാടി, അബ്ദുൽ കരീം സഅദി, സുഫിയാൻ ഫാളിലി സംബന്ധിച്ചു.