ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 29,30 തിയ്യതികളില്‍

Posted on: March 24, 2019 9:47 am | Last updated: March 24, 2019 at 9:47 am

ദമാം : സഊദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ക്ലബായ നോബിള്‍ ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഏഴാമത് മെന്‍സ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിപ്പിക്കുന്നു .മാര്‍ച്ച് 29,30 തീയ്യതികളില്‍ ഖാലിദിയ്യ നോബിള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ .സഊദി, ബഹ്‌റൈന്‍ , ഇന്ത്യ , ഇന്തോനേഷ്യ,ഫിലിപ്പീന്‍, ശ്രീലങ്ക ,പാകിസ്ഥാന്‍ , ബംഗ്ലാദേശ്,എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 400ല്‍പരം ബാഡ്മിന്റണ്‍ കളിക്കാര്‍ മത്സരത്തില്‍ പങ്കെടുക്കും .

വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ ശനിയാഴ്ച വൈകീട്ട് നടക്കുന്ന പ്രീമിയര്‍ ഫൈനല്‍ മത്സരത്തോടെ സമാപിക്കും .കൂടാതെ ദമാമിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികള്‍ക്കായി പ്രത്യേക ബാഡ്മിന്റണ്‍ അക്കാദമിയും ക്ലബ്ബിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ദമാം മീഡിയ ഫോറം വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഡോ:ഹസ്സന്‍ മുഹമ്മദ് , ചെയര്‍മാന്‍ ഖാലിദ് സാലെ,ഷമീര്‍ കൊടിയത്തൂര്‍,മത്തായി,മുനീബ് , നിഹാദ് , ശറഫുദ്ധീന്‍ കാസിം, ജോസഫ് ജോണ്‍ , പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു