വോട്ടർപട്ടികയിൽ നാളെ വരെ പേര് ചേർക്കാം

Posted on: March 24, 2019 9:30 am | Last updated: March 24, 2019 at 9:30 am


മലപ്പുറം: തിരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് നാളെ വരെ അവസരം. 2001 ജനുവരി ഒന്ന് വരെ ജനിച്ചവർക്കാണ് ഓൺലൈൻ വഴി പേര് ചേർക്കാൻ അവസരമുള്ളത്. വോട്ടർപട്ടികയിൽ നിന്ന് പേര് വെട്ടി പോയവർക്കും ബൂത്ത് മാറ്റത്തിനും തെറ്റുകൾ തിരുത്തുന്നതിനും സൗകര്യമുണ്ട്. പഴയ തിരിച്ചറിയൽ കാർഡുകൾ മാറ്റി പുതിയ കളർ ഫോട്ടോ ചേർത്ത പ്ലാസ്റ്റിക് കാർഡുകളാക്കി മാറ്റാനും കഴിയും.