ആവേശമുണര്‍ത്തി റെഡ്ബുള്‍ എയര്‍ റേസ്

Posted on: March 23, 2019 9:27 pm | Last updated: March 23, 2019 at 9:32 pm

ദമ്മാം: സഊദിയുടെ കിഴക്കന്‍ പ്രോവിശ്യയായ ദമ്മാമില്‍ നടക്കുന്ന പ്രൊവിശ്യാ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന റെഡ്ബുള്‍ എയര്‍ഷോ കാണികള്‍ക്ക് ആവേശമായി.

അതിവേഗത്തില്‍ വിമാനങ്ങള്‍ പറത്തിയാണ് വൈമാനികര്‍ റെഡ് ബുള്‍ എയര്‍ റേസില്‍ കാണികളുടെ മുന്‍പില്‍ വ്യത്യസ്തമായ അഭ്യാസ പ്രകടനങ്ങള്‍ കാഴ്ച വെച്ചത്. കാണികളെ കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങളായിരുന്നു റെഡ്ബുള്‍ എയര്‍ റേസ്.

വ്യോമാഭ്യാസ പ്രകടനം കാണാനായി സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് ദമ്മാം കോര്‍ണിഷിലെത്തിയത്. മേളയോടനുബന്ധിച്ച് ഈ വര്‍ഷം വ്യത്യസ്തങ്ങളയായ കലാ സാംസ്‌കാരിക, വിനോദ പരിപാടികളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.