Connect with us

Kerala

കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി

Published

|

Last Updated

ന്യൂഡല്‍ഹി: ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരമം. പത്തനംതിട്ട മണ്ഡലത്തില്‍ എന്‍ ഡി എക്കായി ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ തന്നെ മത്സരിപ്പിക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള 11 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിപട്ടിക ഇന്ന് മൂന്ന് മണിയോടെ ബി ജെ പി നേതൃത്വം പുറത്തുവിട്ടിരുന്നു. ഇതിലാണ് കെ സുരേന്ദ്രന്റെ പേര് ഉള്‍പ്പെടുത്തിയത്.

ഇതോടെ ബി ജെ പി കേരളത്തിലെ എക്ലാസ് മണ്ഡലമായി കരുതുന്ന പത്തനംതിട്ടയില്‍ മുഴുവന്‍ എതിര്‍പ്പുകളും മറികടന്ന് സുരേന്ദ്രന്‍ എത്തുന്നതോടെ ഇവിടെ ത്രികോണ മത്സരം നടക്കുമെന്ന് വ്യക്തമായി.

നേരത്തെ പത്തനംതിട്ട സീറ്റിനായി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍, എം ടി രമേശ്, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരെല്ലാം രംഗത്തെത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണമാണ് സുരേന്ദ്രന് തുണയായത്.
സുരേന്ദ്രന്‍ പത്തനംതിട്ടയിലെ മികച്ച സ്ഥാനാര്‍ഥിയാണെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചു. കെ സുരേന്ദ്രനേയും ശോഭാ സുരേന്ദ്രനേയുമെല്ലാം താന്‍ ഇടപെട്ടാണ് മത്സരിപ്പിക്കാന്‍ നീക്കം നടത്തിയത്. ഈ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞിരുന്നെന്നും സുരേന്ദ്രന്‍ പ്രതകരിച്ചു.

---- facebook comment plugin here -----

Latest