തൃശൂരില്‍ ബിഡിജെഎസ് മത്സരിക്കും; താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല: തുഷാര്‍

Posted on: March 23, 2019 12:10 pm | Last updated: March 23, 2019 at 11:09 pm

തിരുവനന്തപുരം: തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്നാല്‍ താന്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തിനുള്ളില്‍ നല്ല സമയം നോക്കി തൃശൂരിലേത് ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളുടെ പേര് പ്രഖ്യാപിക്കും. പത്തനംതിട്ട സീറ്റ് ബിജെപിയുടേതാണ് . അവിടത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ തനിക്ക് ബന്ധമില്ല. താന്‍ മത്സരിക്കണമെന്ന് പ്രധാനമന്ത്രി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും തൂഷാര്‍ മാധ്യമങ്ങളോട് പറഞ്ഞു.