സുധാകരന് ബി ജെ പി ബന്ധമെന്ന് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശം

Posted on: March 22, 2019 4:29 pm | Last updated: March 22, 2019 at 4:29 pm

കണ്ണൂര്‍: കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ കെ സുധാകര് ബി ജെ പി ബന്ധമെന്ന് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശം. ചാലയിലെ കുടുംബ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ആരോപണം. വിശ്വസ്തരായവരെ മാത്രം ലോക്‌സഭയിലേക്ക് അയക്കണം.

സുധാകരന്റെ പേര് പരാമര്‍ശിക്കാതെ പ്രസംഗിച്ച മുഖ്യമന്ത്രി ബി ജെ പിയിലേക്ക് പോയെന്ന് പറയപ്പെട്ട ഒരാളെ കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ നല്‍കി തിരിച്ചുകൊണ്ടുവരുകയായിരുന്നു. ബി ജെ പിക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ മടങ്ങിപോകില്ലെന്ന് ഒരു ഉറപ്പുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.