പാട്ടും പാടി വോട്ടു തേടി രമ്യ ഹരിദാസ്

Posted on: March 22, 2019 10:40 am | Last updated: March 22, 2019 at 10:40 am
ആലത്തൂർ പാർലിമെന്റ്മണ്ഡലം യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ചിറ്റിലം ചേരിയിൽ പര്യടനം നടത്തുന്നു

വടക്കഞ്ചേരി: പാട്ടും പാടി വോട്ടു തേടി രമ്യ ഹരിദാസ്. തന്റെ കലാവാസനകളിൽ പ്രധാന ഇനമായ നാടൻ പാട്ടുകൾ പാടിയാണ് ആലത്തൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് മണ്ഡലത്തിൽ വോട്ട് തേടിയെത്തുന്നത്.
ആലത്തൂർ, തരൂർ നിയോജക മണ്ഡലങ്ങളിലായിരുന്നു ഇന്നലെ രമ്യയുടെ പര്യടനം. കാലത്ത് പത്തിന് കുഴൽമന്ദത്ത് നിന്ന് പരൃടനം തുടങ്ങി പെരിങ്ങോട്ടുകുറിശ്ശി, ആലത്തൂർ, ചിറ്റിലം ചേരി, വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി എന്നിവിടങ്ങളിൽ പര്യടനം നടത്തി. ഇതിനിടയിൽ ചില വ്യക്തികളുടെ ഭവന സന്ദർശനവും, കുടുംബയോഗങ്ങളിലും, വടക്കഞ്ചേരി ബേങ്ക് ഹാളിൽ നടന്ന നേതൃയോഗത്തിലും പങ്കെടുത്തു. നേതാക്കളായ അനിൽ അക്കര എം എൽ എ, എ തങ്കപ്പൻ, കെ ഗോപിനാഥ്, പാളയം പ്രദീപ്, ശ്രീനിവാസൻ, മുരളീധരൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.