Connect with us

Kozhikode

കൊടും വെയിലിലും നാടുനനച്ച് അരീക്കൽ നീരുറവ

Published

|

Last Updated

അരീക്കൽ നീരുറവ

നരിക്കുനി: വെയിൽ കടുത്ത് കുടിവെള്ളം വറ്റിവരളുമ്പോഴും സമൃദ്ധമായ ജലസാന്നിധ്യമായി അരീക്കൽ നീരുറവ. നരിക്കുനി പഞ്ചായത്ത് ഒമ്പതാം വാർഡിലെ വടേക്കണ്ടിത്താഴത്താണ് ഈ നീരുറവ. നൂറുകണക്കിന് കുടുംബങ്ങൾ ഉപയോഗിക്കുന്ന പാവിട്ടിക്കുന്ന് ഹരിജൻ കോളനി കുടിവെള്ള പദ്ധതിക്ക് സമൃദ്ധമായി ജലം നൽകുന്നതോടൊപ്പം സമീപത്തെ കിണറുകളും മറ്റു ജലാശയങ്ങളും കൂടാതെ വയലുകളും നനക്കുന്നതും ഈ നീരുറവയാണ്. നാഴികകൾക്കപ്പുറമുള്ള കാക്കൂർ വരെ ഈ നീരുറവയുടെ നനവ് എത്തിയിരുന്ന കാലമുണ്ടായിരുന്നു. അന്ന് വയലുകളിലെല്ലാം പുഞ്ചക്കൃഷി വ്യാപകമായി നടത്തിയിരുന്നു.

എന്നാൽ പല വയലുകളും വാഴയും കപ്പയും മറ്റു ചെറുകിട വിളകളും കൈയടക്കി. ഇതോടെ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയും വന്നു ചേർന്നു. എങ്കിലും വടേക്കണ്ടിതാഴം,അരീക്കൽ താഴം, കാരക്കുന്നുമ്മൽ താഴം, കൽകുടുമ്പ് തുടങ്ങിയ വയൽ പ്രദേശങ്ങളിലെല്ലാം ഈ നീരുറവയുടെ നനവ് എത്തിച്ചേരുന്നു. കടുത്ത വേനലിലും ഗ്യാലൻ കണക്കിന് വെള്ളം ഓരോ സെക്കൻഡിലും ഉറവയായി പുറത്തു വരുന്നുവെന്നതാണ് ഈ ജല സ്രോതസ്സിന്റെ സവിശേഷത. വിശാലമായ ഒരു പ്രദേശത്തെ ജലസാന്നിധ്യത്തിന് നിമിത്തമാണീ നീരുറവ