ബി ജെ പി സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുമില്ല

Posted on: March 21, 2019 12:46 pm | Last updated: March 21, 2019 at 3:09 pm

ന്യൂഡല്‍ഹി: ബി ജെ പി സ്ഥാനാര്‍Lി പട്ടിക ഇന്നും പ്രഖ്യാപിച്ചേക്കില്ല. സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച് തീരുമാനമായതായും ചൊവ്വാഴ്ച രാത്രി ഇതിന് അംഗീകാരമായതായും നേരത്തെ നേതൃത്വം പറഞ്ഞിരുന്നു. ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഘടകകക്ഷികളുമായുള്ള സീറ്റ് പങ്കിടല്‍ മാത്രമാണ് അറിയിച്ചത്. വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് അറിയിച്ചതും ഇപ്പോള്‍ മാറ്റിയിരിക്കയാണ്. ഇന്ന് ഹോളി ആയതിനാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമില്ലെന്നാണ് ബി ജെ പി നേതൃത്വം അറിയിച്ചത്.

സീറ്റിന് വേണ്ടിയുള്ള വടംവലി ഇപ്പോഴും തുടരുന്നതാണ് സ്ഥാനര്‍ഥി പ്രഖ്യാപനം വൈകുന്നതിന് പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട.്. തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കാന്‍ നേരത്തെ തീരുമാനമായിരുന്നു. മറ്റ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ധാരണയായിരിക്കുന്നത്. ധാരണ പ്രകാരം സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളക്കും മുതിര്‍ന്ന നേതാക്കളായ എം ടി രമേശിനും പി കെ കൃഷ്ണദാസിനും ഇത്തവണ സീറ്റില്ലെന്നതാണ് ശ്രദ്ധേയം. സോഷ്യല്‍ മീഡയയില്‍ നടന്ന വലിയ ക്യാമ്പയിന്റെ ഭലത്തില്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് തീരുമാനം.

ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും കൊല്ലത്ത് ടോം വടക്കനും സ്ഥാനാര്‍ത്ഥികളായേക്കും . എറണാകുളത്ത് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേരിനാണ് മുന്‍തൂക്കം.