Connect with us

National

നീരവ് മോദിക്ക് ജാമ്യമില്ല; ഭാര്യക്കെതിരേയും വാറന്‍ഡ്

Published

|

Last Updated

ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പ് കേസില്‍ ലണ്ടനില്‍ അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിക്ക് ജാമ്യമില്ല. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി കേസ് മാര്‍ച്ച് 29ന് വീണ്ടും പരിഗണിക്കും. പഞ്ചാബ് നാഷണല്‍ ബേങ്കില്‍നിന്നും കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദിയെ ബുധനാഴ്ചയാണ് അറസ്റ്റിലായത്.

അതേ സമയം മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നീളുമെന്നാണ് സൂചന. നീരവ് മോദിയുടെ ഭാര്യ അമി മോദിക്കെതിരേയും കോടതി ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയില്‍നിന്നും മുങ്ങിയ നീരവ് മോദിയെ വിട്ടുകിട്ടാന്‍ 2018 ആഗസ്റ്റില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നല്‍കിയിരുന്നു . കോടതി ഉത്തരവിടുകയാണെങ്കില്‍ നീരവ് മോദിയെ ബ്രിട്ടന്‍ ഇന്ത്യക്ക് കൈമാറും. അതേ സമയം ഇതിനെതിരെ നീരവ് മോദിക്ക് അപ്പീല്‍ പോകാനുമാകും.