Connect with us

Gulf

ലോക സ്‌പെഷ്യല്‍ ഒളിംപിക്‌സ്: ഇന്ത്യക്ക് 67 സ്വര്‍ണമുള്‍പ്പടെ 244 മെഡലുകള്‍

Published

|

Last Updated

അബൂദബി: പതിനഞ്ചാമത് ലോക സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ ഇന്ത്യ രണ്ടാം സ്ഥാനവുമായി മുന്നേറുന്നു. ഇരുന്നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള 7500 ഓളം പ്രതിഭകള്‍ മാറ്റുരക്കുന്ന മേളയുടെ മെഡല്‍ പട്ടികയില്‍ 67 സ്വര്‍ണവും 86 വെള്ളിയും 90 വെങ്കലവുമടക്കം ആകെ 244 മെഡലുകള്‍ നേടി രണ്ടാം സ്ഥാനമാണ് നിലവില്‍ ഇന്ത്യക്കുള്ളത്. റഷ്യയാണ് ഒന്നാം സ്ഥാനത്ത്. 75 സ്വര്‍ണവും 40 വെള്ളിയും 31 വെങ്കലവുമാണ് റഷ്യയുടെ നേട്ടം.

57 സ്വര്‍ണവും 40 വെള്ളിയും 52 വെങ്കലവുമായി അമേരിക്കയും 52 സ്വര്‍ണവും 49 വെള്ളിയും 34 വെങ്കലവുമായി ബ്രിട്ടനും 46 സ്വര്‍ണവും 49 വെള്ളിയും 34 വെങ്കലവുമായി ചൈനയും ഇന്ത്യക്ക് പിറകിലായുണ്ട്. 46 സ്വര്‍ണവും 43 വെള്ളിയും 54 വെങ്കലവുമാണ് ആതിഥേയരായ യു എ ഇയുടെ നേട്ടം.