കൊല്ലത്ത് മാതാപിതാക്കളെ മര്‍ദിച്ചവശരാക്കി 13കാരിയെ തട്ടിക്കൊണ്ടുപോയി

Posted on: March 19, 2019 3:48 pm | Last updated: March 19, 2019 at 7:33 pm

കൊല്ലം: ഓച്ചിറയില്‍ വഴിയോരക്കച്ചവടക്കാരായ രാജസ്ഥാന്‍ ദമ്പതികളെ മര്‍ദിച്ച് അവശാരിക്കിയ ശേഷം 13 വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. ഇന്ന് രാവിലെ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് നടപടിയെടുത്തില്ല. തുടര്‍ന്ന് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലെത്തി ബഹളം വെച്ചപ്പോഴാണ് പോലീസ് അന്വേഷണം തുടങ്ങിയത്.

പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങളുണ്ടാക്കി വില്‍പ്പന നടത്തുന്ന കുടുംബമാണിത്. രാത്രി 11ഓടെ കുടുംബം താമസിക്കുന്ന ഷെഡ്ഡില്‍ അതിക്രമിച്ച് കടന്ന നാലംഗ സംഘം ദമ്പതികളെ മര്‍ദിച്ച് അവശരാക്കി പെണ്‍കുട്ടിയെ കാറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു. പ്രദേശത്തെ ചിലര്‍ നേരത്തെ കുടുംബത്തെ ശല്യം ചെയ്തതായി നാട്ടുകാര്‍ പറയുന്നു. കൊല്ലം എസ്പിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിക്കായി അന്വേഷണം നടത്തിവരികയാണ്.