മനോഹര്‍ പരീക്കര്‍ക്ക് അന്ത്യാഞ്ജലി

Posted on: March 18, 2019 6:54 pm | Last updated: March 18, 2019 at 9:13 pm

പനാജി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പനാജിയിലെ കലാ അക്കാദമിയില്‍ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, ടെക്‌സറ്റൈല്‍സ് വകുപ്പു മന്ത്രി സ്മൃതി ഇറാനി, ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ എന്നിവര്‍ ഉള്‍പ്പടെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിനു പേരാണ് പനാജിയിലെത്തിയത്. പൊതു ദര്‍ശനത്തിനു ശേഷം വൈകിട്ട് അഞ്ചോടെ മൃതദേഹം പനാജിയിലെ മിരാമര്‍ ബീച്ചില്‍ സംസ്‌കരിച്ചു. കുറച്ചു കാലമായി അസുഖ ബാധിതനായിരുന്ന പരീക്കര്‍ ഞായറാഴ്ച വൈകിട്ടാണ് അന്തരിച്ചത്.