ഛത്തീസ്ഗഢില്‍ സ്‌ഫോടനം; അഞ്ച് സൈനികര്‍ക്കു പരുക്ക്

Posted on: March 18, 2019 8:58 pm | Last updated: March 18, 2019 at 10:56 pm

റായ്പൂര്‍: ഛത്തീസ്ഗഢിലെ ദന്തേവാഡയിലുണ്ടായ ഐ ഇ ഡി സ്ഫോടനത്തില്‍ സി ആര്‍ പി എഫ് ജവാന്‍ കൊല്ലപ്പെട്ടു. അഞ്ച് ജവാന്മാര്‍ക്കു പരുക്കേറ്റു. മാവോയിസ്റ്റുകളാണ് സ്ഫോടനം നടത്തിയത്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.

വൈകിട്ട് നാലരയോടെയാണ് സി ആര്‍ പി എഫിന്റെ 231 ബറ്റാലിയനും പോലീസ് യൂനിറ്റിനു നേരെ ആക്രമണമുണ്ടായത്. നേരത്തെ പ്രദേശത്ത് മാവോയിസ്റ്റുകളും സി ആര്‍ പി എഫും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിനിടെ, മാവോയിസ്റ്റുകള്‍ വനത്തിനുള്ളിലേക്ക് പിന്‍വലിഞ്ഞു. ഇതിനു ശേഷമാണ് സ്ഫോടനമുണ്ടായത്.